മണ്ണാര്‍ക്കാട്: തെങ്കര കൊറ്റിയോട് ജപ്തി നടപടി നേരിട്ട് ഭിന്നശേഷി ക്കാരന്‍ അടങ്ങുന്ന കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയത് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത.
തെങ്കര കൊറ്റിയോട് സ്വദേശികളായ പുലാക്കല്‍ വീട്ടില്‍ ആനന്ദന്‍ (67),ഭാര്യ ഓമന(60),മകന്‍ പ്രശാന്ത് (29),മകള്‍ പ്രവിതയും അടങ്ങുന്ന കുടുംബത്തെ ആണ് വ്യഴാഴ്ച്ച വൈകീട്ട് പോലീസ് സഹായത്തോടെ ദേശസാത്കൃത ബാങ്ക് ജപ്തി ചെയ്തത്.കാര്‍ഷിക വായ്പ എടുത്ത കുടും ബത്തെ ആണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടത്.ഉടുക്കുവാനുള്ള വസ്ത്രങ്ങളും,കഴിക്കാനുള്ള മരുന്നും,പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ ഉള്‍പ്പെടെ വീടിനുള്ളിലാക്കിയാണ് വീട് മുദ്ര വെച്ചത് എന്നത് പ്രതിഷേധാര്‍ഹമാണ്.ബന്ധപ്പെട്ട ദേശസാത്കൃത ബാങ്കിലെ മാനേജറുമായി ഫോണില്‍ ബന്ധപ്പെട്ടു വിഷയം ഉന്നയിക്കുകയും ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര, ഗ്രാമപഞ്ചാ യത്ത് അംഗം ടി.കെ ഫൈസല്‍,ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി പി.രാധാകൃഷ്ണന്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.കുടുബത്തിന് സമീപത്തെ താത്കാലിക വീട്ടിലേക്ക് മാറി താമസിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി.ഉച്ചഭക്ഷണത്തോടൊപ്പം,ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വസ്തുക്കളും കുടുംബത്തിന് എത്തിച്ചു നല്‍കി.