പാലക്കാട്: കോവിഡ് 19 (കൊറോണ) നെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഇനി ജി.ഒ.കെ ഡയറക്ട് (GOK Direct) എന്ന മൊബൈല്‍ ആപ്പിലൂടെ അറിയാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണ്‍ ആപ്പ് സ്റ്റോറില്‍ ഈ ആപ്പ് ഉടന്‍ ലഭ്യമാവും. ആപ്പിന്റെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഉപയോഗിക്കാം. കോവിഡ് 19 നെ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി ആശങ്കകള്‍ ഒഴിവാക്കുക ലക്ഷ്യമിട്ട് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ക്യു കോപ്പി എന്ന സ്ഥാപനമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്.
ഡൗണ്‍ലോഡ് ചെയ്തശേഷം ആപ്പ് തുറക്കുക. സ്‌ക്രീനിന് മുകള്‍ഭാഗ ത്തായി പൊതു അറിവിലേയ്ക്ക്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നിരീക്ഷണത്തിലുള്ളവര്‍ ചെയ്യേണ്ടത് , സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക് എന്നിങ്ങനെ നാലു തരം വിവരങ്ങള്‍ ലഭിക്കും. അതില്‍ നിന്നും ആവശ്യമുള്ള വിവരണം തിരെഞ്ഞടുത്ത് വിവരങ്ങള്‍ അറിയാം. സ്‌ക്രീനിന് താഴെ ആരോഗ്യ വകുപ്പിന്റെ ദിശയുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് നേരിട്ട് വിളിക്കാനുമാവും. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ , പൊതു അറിയിപ്പുകള്‍, കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവയും ആപ്പിലൂടെ ലഭിക്കും.
ടെക്സ്റ്റ് മെസേജ് അലര്‍ട്ട് സംവിധാനത്തിലൂടെ നെറ്റ് കണക്ഷനി ല്ലാത്ത സാധാരണ ഫോണിലും വിവരം ലഭ്യമാക്കും. ഇത്തരം ഫോണുകളില്‍ മിസ്ഡ് കോളിലൂടെ വിവരം ലഭിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. ഇതിനുള്ള നമ്പര്‍ സജ്ജമായി കൊണ്ടി രിക്കുന്നു. അടുത്ത് ദിവസങ്ങളില്‍ തന്നെ നമ്പര്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും.