മണ്ണാര്‍ക്കാട്: വിയ്യകുര്‍ശിയില്‍ തേനീച്ചകളുടെ കുത്തേറ്റ് സ്ത്രീ കളും കുട്ടികളുമുള്‍പ്പെടെ നൂറോളംപേര്‍ക്ക് പരിക്ക്. വിയ്യക്കുര്‍ശി കുറ്റിക്കാട്ടില്‍ ശ്രീ കുറുംബഭഗവതിക്ഷേത്രത്തിലെ ഉത്സവ ചടങ്ങി നിടെയാണ് സംഭവം. കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ക്ഷേത്രത്തിലെ ആഘോഷങ്ങളൊഴിവാക്കിയി രുന്നു. ആചാരപ്രകാരമുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തി യതായിരുന്നു എല്ലാവരും. വൈകുന്നേരം ആറോടെയാണ് ക്ഷേത്ര ത്തിനുസമീപമുള്ള വലിയ മരത്തിലുണ്ടായിരുന്ന തേനീച്ചകൂടിള കിയത്. കൂട്ടമായി പറന്നെത്തിയ തേനീച്ചകളുടെ കുത്തേറ്റ് സ്ത്രീ കളും കുട്ടികളുമടക്കം നാലുപാടും ചിതറി ഓടി. അരമണിക്കൂറോ ളം തേനീച്ച ആക്രമണം ഭീതിവിതച്ചു. പരിക്കേറ്റവരെല്ലാം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ദേശീയപാതയോരത്തെ മുറിച്ചുനീക്കാത്ത വലിയ മരങ്ങളിലെല്ലാം തേനീച്ചക്കൂടുകളുള്ളത് യാത്രക്കാരെ ഭീതിയി ലാക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!