മണ്ണാര്‍ക്കാട് : കാര്‍ഷിക വായ്പയെടുത്ത ഭിന്നശേഷിക്കാരന്‍ ഉള്‍പ്പെ ടുന്ന കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കി ബാങ്കിന്റെ ജപ്തി നടപടി.തെങ്കര പഞ്ചായത്തിലെ കൊറ്റിയോട് സ്വദേശികളായ പുലാക്കല്‍ വീട്ടില്‍ ആനന്ദന്‍ (67),ഭാര്യ ഓമന(60),മകന്‍ പ്രശാന്ത് (29),മകള്‍ പ്രവിതയും അടങ്ങുന്ന കുടുംബത്തെ ആണ് വ്യഴാഴ്ച്ച വൈകീട്ട് പോലീസ് സഹായത്തോടെ ദേശസാത്കൃത ബാങ്ക് ജപ്തി ചെയ്തത്.
ആനന്ദന്റെ മൂത്തമകന്‍ പ്രമോദിന്റെ പേരില്‍ ആറു വര്‍ഷം മുന്‍മ്പ് രണ്ടര ലക്ഷം രൂപ പശുവിനെ വാങ്ങുന്നതിനായി കാര്‍ഷികലോണ്‍ എടുത്തതാണ്. തുടര്‍ന്ന് പശുക്കള്‍ ചത്തപോയതിനാല്‍ ലോണ്‍ തിരി ച്ചടക്കാനായില്ല എന്നാണ് ആനന്ദന്റെ ഭാര്യ ഓമന പറഞ്ഞ ത്.വായ്പ തിരിച്ചടക്കുന്നതിന് കാലാവധി വേണം എന്നാവശ്യവുമായി കോട തിയെ സമീപിച്ചെങ്കിലും എസ്.ബി.ഐ ബാങ്ക് ജപ്തിയുമായി മുന്നോട്ട് പോകുകയാണ് ഉണ്ടായത്.
വ്യാഴാഴ്ച്ച രാത്രി പോലീസിന്റെ അകമ്പടിയോടെ വീട്ടിലെത്തിയ ബാങ്ക് ഉദ്ദ്യോഗസ്ഥര്‍ പലിശ അടക്കം ആറ് ലക്ഷത്തോളം രൂപ തിരി ച്ചടക്കണമെന്ന്,ഉടനടി ഒന്നര ലക്ഷം അടച്ചാല്‍ ജപ്തി നടപടി തത്ക്കാ ലത്തേക്ക് ഒഴിവാക്കാം എന്നും പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് എസ്.ബി.ഐ ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തതായി ബോര്‍ഡ് വെച്ചു,വീട് അടച്ച് മുദ്ര വെച്ച് ജപ്തി നടപടി പൂര്‍ത്തിയാക്കി.ഏറെ വൈകിയും കുടുംബം വരാന്തയിലാണ് ഇരുന്നത്.
പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ ആനന്ദന്റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ അന്വേഷിച്ചു.വായ്പയെടുത്ത ദേശസാത്കൃത ബാങ്കിലെ ഉദ്യോഗസ്ഥരുമായി വിഷയം സംസാരി ച്ചശേഷം ആവശ്യമായ ഇടപെടലുകള്‍ നടത്താം എന്ന ഉറപ്പ് നല്‍കി. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍.ഷംസുദ്ദീനും കുടുംബത്തോട് ഫോണില്‍ സംസാരിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹരിദാ സ് ആറ്റക്കര,ഗ്രാമപഞ്ചായത്ത് അംഗം ടി.കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി പി.രാധാകൃഷ്ണന്‍ എന്നിവര്‍ കുടുംബത്തെ സന്ദര്‍ശിച്ചു.കുടുബത്തിന് സമീപത്തെ താത്കാലിക വീട്ടിലേക്ക് മാറി താമസിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി.ഉച്ചഭക്ഷണത്തോ ടൊപ്പം,ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വസ്തുക്കളും എത്തിച്ചു നല്‍കി.എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ജപ്തി നടപടികള്‍ സ്വീകരിച്ചതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.