അലനല്ലൂര്‍ : ഐ ലീഗ് കിരീടം മോഹന്‍ ബഗാന്‍ റാഞ്ചിയെടുത്തതോടെ ആഘോഷം ഇങ്ങ് എടത്തനാട്ടുകരയിലും. ടീമിലെ മലയാളി താരവു എടത്തനാട്ടുകര സ്വദേശിയുമായ വി.പി സുഹൈറാണ് ആഘോഷത്തി ന്റെ കാരണം. ചൊവ്വാഴ്ച്ച നടന്ന മത്സരത്തില്‍ ഐസ്വാളിനെ ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് മോഹന്‍ ബഗാന്‍ കിരീടം ഉറപ്പിച്ചത്. ഇതുവരെ നടന്ന 16 മത്സരങ്ങളിലും ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ച സുഹൈറ് മികച്ച പ്രകടനമാണ് സീസണിലുടനീളം പുറത്തെടുത്തത്. മികച്ച രണ്ട് ഗോളുകള്‍ നേടിയ പ്പോള്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കാനും ഈ ഇരുപതാം നമ്പറു കാരനായി. മുന്‍ ഈസ്റ്റ് ബംഗാള്‍ താരമായിരുന്ന സുഹൈര്‍ ഈ സീസ ണിലാണ് ഗോകുലം എഫ്.സി കേരളയില്‍ നിന്നും മോഹന്‍ ബഗാനി ലെത്തിയത്. ടീമിലെത്തി കന്നി സീസണില്‍ തന്നെ കിരീടം നേടി എന്ന പ്രത്യേകതയുമുണ്ട്. എടത്തനാട്ടുകര കോട്ടപ്പള്ളയിലെ വടക്കേപീടിക ഹംസ – റുഖിയ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനാണ് ഈ അഭി മാനതാരം. 2015, 2016 സീസണുകളില്‍ സന്തോഷ് ട്രോഫിയില്‍ കേരള ത്തിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. മത്സരം തത്സമയം ടീവിയിലൂടെ വീക്ഷിച്ച് എടത്തനാട്ടുകരയെന്ന ഗ്രാമവും സുഹൈറിന്റെ ആഘോ ഷത്തില്‍ പങ്കുചേര്‍ന്നു.