മണ്ണാര്‍ക്കാട്:പൂരം അലങ്കോലപ്പെടുത്താന്‍ നഗരസഭ ശ്രമിച്ചെന്ന് മണ്ണാ ര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ആരോപിച്ചു.പൂരനഗരിയില്‍ പിരിവ് നടത്തിയ ഉദ്യോഗസ്ഥരുടെ നടപടിയും ചെറിയാറാട്ട് മുതല്‍ ചെട്ടി വേല വരെയുള്ള ദിവസങ്ങളില്‍ നഗരിയിലെ വിനോദ പരിപാടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസുമെല്ലാം നാളിത് വരെ ഇല്ലാത്തതാണെന്നും കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ പറഞ്ഞു.നഗരസഭയിലെ ചിലര്‍ പൂരാഘോഷം അലങ്കോല പ്പെടുത്താന്‍ ശ്രമിച്ചെന്ന ചെയര്‍പേഴ്‌സന്റെ പ്രസ്താവന ദുരൂഹ മാണ്.ഇത്തരക്കാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കണം. ഉദ്യോ ഗസ്ഥന്‍ നഗരസഭ അംഗങ്ങളെ അറിയിക്കാതെയും ആലോചിക്കാതെ യുമാണ് വിനോദ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതെന്ന ചെയര്‍പേഴ്‌സന്റെ നിലപാട് വിശ്വാസ്യയോഗ്യ മല്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.നഗരസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ ചെയര്‍പേഴ്‌സണ്‍ അറിയുന്നില്ലെന്നത് അപഹാസ്യ മാണ്.വിനോദ പരിപാടികളുടെ അനുമതിക്ക് കരാറുകാര്‍ ഫെബ്രു വരി ആദ്യവാരം അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ തീരുമാനമെടു ക്കാതെ ഒരു മാസം കഴിഞ്ഞ് ആഘോഷം തുടങ്ങി നാല് ദിവസം കഴിഞ്ഞ് മാര്‍ച്ച് മൂന്നിനാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കി ആശങ്കയുണ്ടാക്കിയത്.ഇത് മനപ്പൂര്‍വ്വം പൂരാഘോഷത്തെ തടസ്സപ്പെടുത്താനാണെന്നും ജനകീയ കൂട്ടായ്മയില്‍ നടക്കുന്ന പൂരം മണ്ണാര്‍ക്കാട്ടുകാരുടേതാണെന്നും കമ്മിറ്റിഭാരവാഹികള്‍ പറഞ്ഞു. ശുചീകരണത്തിനെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ നടത്തിയ പിരിവ് ആദ്യമാണ്.കമ്മിറ്റി തന്നെ ഇത്രയും വര്‍ഷങ്ങളില്‍ പൂരനഗരി വൃത്തിയാക്കിയിരുന്നത്.പൂരം നടത്തുന്നത് അറിയിച്ചില്ലെന്ന ചെര്‍പേഴ്‌സന്റെ നിലപാട് തെറ്റാണ്. ചെയര്‍ പേഴ്‌സന്‍ അറിയാതെയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ഉദ്യോഗസ്ഥരും തീരുമാനമെടുക്കുന്നതെങ്കില്‍ അതില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.കമ്മറ്റി ഭാരവാഹികളായ കെസി സച്ചിദാനന്ദന്‍,എം പുരുഷോത്തമന്‍,കെ ശങ്കരനാരായണന്‍,സുദര്‍ശനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മാര്‍ച്ച് രണ്ടിന് ചേര്‍ന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി പൂരനഗരിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്നും പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ പറഞ്ഞു.വിനോദ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയത് ഭരണസമിതിയുടെ അറിവോടെയല്ലെന്നും ഉദ്യോഗസ്ഥനോട് വിശദീകരണം തേടുമെന്നും അവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!