മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയം ഭരണ, സഹകരണസ്ഥാപനങ്ങള്‍, ഇതര സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂര്‍ത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിര്‍മ്മാണങ്ങളു ടെയും പരസ്യങ്ങള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍ എന്നിവ മലയാളത്തില്‍ത്തന്നെ തയ്യാ റാക്കി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളായ തമിഴും കന്നഡയും ഉപയോഗിക്കേ ണ്ട സാഹചര്യങ്ങളിലൊഴികെ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍, ഇതര സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്താനുദ്ദേശിക്കുന്ന/ നടത്തുന്ന/ പൂര്‍ത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തിക ളുടെയും നിര്‍മാണങ്ങളുടെയും പരസ്യങ്ങള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍ എന്നിവ മലയാളത്തില്‍ത്തന്നെ തയ്യാറാക്കി പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.