അലനല്ലൂര്‍ : കനിവ് കര്‍ക്കിടാംകുന്നിന്റെ ആഭിമുഖ്യത്തില്‍ രോഗീ ബന്ധു സംഗമവും പുതിയതായി വാങ്ങിയ ഹോം കെയര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങും നടത്തി. കുളപ്പറമ്പ് അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി.പി.എച്ച് അബ്ദുല്ല വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. താക്കോല്‍ ദാനം കനിവ് പ്രസി ഡന്റ്, സെക്രട്ടറിക്ക് നല്‍കിക്കൊണ്ട് മമ്മദ് ഹാജി അലനല്ലൂര്‍ നിര്‍വ്വഹിച്ചു. കനിവ് പ്രസിഡന്റ് പി.കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പന്ത്രണ്ടു ലക്ഷം രൂപയില്‍ വാങ്ങിയ ബൊലീറോ ഹോം കെയര്‍ വാഹനത്തിന്റെ താക്കോല്‍ ദാന ചടങ്ങില്‍ കനിവുമായി സഹകരിച്ച മുഴുവന്‍ പ്രായോജകരെയും പങ്കാളികളാക്കി.
രോഗീ ബന്ധു സംഗമം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദു റഹിമാന്‍ അധ്യക്ഷനായി. നാലുചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളി നീക്കുന്ന കിടപ്പിലായ രോഗികള്‍ക്ക് സംഗമം നവ്യനുഭവമായി. ജന പ്രതിനിധികളും പൗരപ്രമുഖരും വിവിധ സ്ഥാപനങ്ങളുടെ തലവന്മാരും തൊട്ടടുത്ത പാലിയേറ്റീവ് ക്ലിനിക്കുകളിലെ ഭാരവാഹികളും സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാരും വിദ്യാര്‍ഥി കളും ഒത്തുചേര്‍ന്നു. കനിവ് സെക്രട്ടറി ഹംസ പുളിക്കല്‍, പി.കെ മുഹമ്മദാലി, ടി.വി ഉണ്ണികൃഷ്ണന്‍, പി.കെ മുഹമ്മദ് മുസ്തഫ, ടി.പി ഷാജി,മനാഫ് ആര്യാടന്‍, സഫീന, നുസ്രത്ത് ഷാജി, എം.അബ്ദുള്‍ മജീദ്, യൂസുഫ് ഹാജി, ഹസ്സന്‍ ഹാജി, റഹീസ് എത്തനാട്ടുകര, ജില്ലാ പഞ്ചായത്തംഗം എം. മെഹര്‍ബാന്‍, ജനപ്രതിനിധി കളായ മുഹമ്മദ് സലീം, പി.എം മധു, പി.ഷൗക്കത്ത്, അനിത വിത്തനോട്ടില്‍, അലി.എം, ബാബു മൈക്രോടെക്, അഡ്വ.മനോജ് എം.മണികണ്ഠന്‍, കെ. ടി. ഹംസപ്പ നാസര്‍.പി.പി.കെ,വിഷ്ണു അലനല്ലൂര്‍, സംബന്ധിച്ചു.