മണ്ണാര്‍ക്കാട്:പൂരാഘോഷത്തോടനുബന്ധിച്ചുള്ള കഞ്ഞിപ്പാര്‍ച്ചയില്‍ പ്രസാദം വാങ്ങാനെത്തിയ ഭക്തര്‍ക്കും വലിയാറാട്ട് കാണാനെ ത്തിയ ആയിരക്കണക്കിന് പൂരപ്രേമികള്‍ക്കും സംഭാരം വിതരണം ചെയ്ത് സേവ് മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ മാതൃകയായി.ആറാട്ട് കടവില്‍ വെച്ചാണ് സേവ് മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ സംഭാരം വിതരണം നടത്തിയത്.ദാഹജലവിതരണം പൂരം കൂടാനെത്തി യവര്‍ക്ക് അനുഗ്രഹമായി.ഷൗക്കത്ത് നേതൃത്വം നല്‍കി. അബ്ദുല്‍ ഹാദി,അസ്ലം അച്ചു,സലാം കരിമ്പന,സുന്ദരന്‍,അബ്ദുല്‍ റഹ്മാന്‍, മുഹമ്മദാലി മാസ്റ്റര്‍,സുഹറ കാരാട്ട്അബൂ റജ,ഉമ്മര്‍ ഒറ്റകത്ത്, സഹീര്‍ അന്‍വര്‍ , മണ്ണാര്‍ക്കാട് ഓഫ് റോഡ് ടീം ബിജു,ഹര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!