മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും.പാലക്കാട് ജില്ലയില്‍ 196 കേന്ദ്ര ങ്ങളിലായി 39,094 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷയെ ഴുതുക.പ്ലസ് വണ്‍,പ്ലസ്ടു ഉള്‍പ്പടെ ഹയര്‍ സെക്കണ്ടറി തലത്തില്‍ 80,514 വിദ്യാര്‍ത്ഥികളും,വിഎച്ച്എസ്ഇ വിഭാഗത്തില്‍ 3,822 പേരും ചൊവ്വാഴ്ച പരീക്ഷയെഴുതും.എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ ഒരേസമയത്ത് നടക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 42 കേന്ദ്രങ്ങളിലായി 9,063 വിദ്യാര്‍ത്ഥികള്‍ പത്താംക്ലാസ് പരീക്ഷയെഴുതും.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല യിലെ പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. 933 പേര്‍. 11 പേര്‍ പരീക്ഷയെഴുതുന്ന പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ യാക്കര ശ്രവണ സംസാര സ്‌കൂളിലാണ് കുറവ്. പാലക്കാട് മോഡല്‍ മോയന്‍ ഗേള്‍സ് എച്ച്എസ്എസില്‍ 879 പേരും മണ്ണാര്‍ക്കാട് എംഇ എസ് എച്ച്എസ്എസില്‍ 714 പേരും പരീക്ഷയെഴുതും. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ 430 ആണ്. ബാങ്കിലും ട്രഷറിയിലും സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ രാവിലെ സ്‌കൂളില്‍ എത്തിക്കും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ തന്നെയാണുള്ളത്.ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 31,395 പേരും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 7,215 പേരും കംപാര്‍ട്മെന്റുകളായി 2,374 പേരും പരീക്ഷയെഴുതുന്നു. ആകെ 20,398 ആണ്‍കുട്ടികളും 20,586 പെണ്‍കുട്ടികളുമാണ്. എസ്എസ്എല്‍സി വിജയത്തില്‍ ജില്ല 13ാം സ്ഥാനത്തും ഹയര്‍ സെക്കന്‍ഡറിയില്‍ 11ാം സ്ഥാനത്തുമാണ്. ഇത്തവണ വിജയശത മാനം ഉയര്‍ത്താനുള്ള തയ്യാറെടുപ്പ് നടന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ ‘വിജയശ്രീ’യും നടപ്പാക്കി. കഴിഞ്ഞ വര്‍ഷം ജില്ലയുടെ വിജയശതമാനം 96.5 ശതമാനമാ യിരു ന്നു. ഇത് നൂറിലെത്തിക്കുകയാണ് ലക്ഷ്യം. 2019ല്‍ ഉപരിപഠനത്തിന് അര്‍ഹതനേടാത്ത 1,439ല്‍ 1,015 ആണ്‍കുട്ടികളാണ്. അതിനാല്‍ ആണ്‍കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി. മലയാളത്തിലും ഐടി യിലും 60ശതമാനം പേര്‍ എപ്ലസ് നേടുകയാണ് ലക്ഷ്യം. ഹിന്ദിയി ലും ബയോളജിയിലും 40, ഫിസിക്സിലും കെമിസ്ട്രിയിലും 30, ഇംഗ്ലീഷിലും സോഷ്യല്‍ സയന്‍സിലും 25, കണക്കില്‍ 20 ശതമാനം എന്നിങ്ങനെ എ പ്ലസ് നേടുകയാണ് ലക്ഷ്യം. ഡിഡിഇ, ഡിഇഒമാര്‍, ഡയറ്റ്, എഇഒ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവര്‍ത്തനം നടന്നത്.