മണ്ണാര്‍ക്കാട്:പെരുംകാഴ്ചകളുടെ ചെപ്പ് തുറന്ന് വിഖ്യാതമായ മണ്ണാര്‍ ക്കാട് പൂരത്തിന്റെ വലിയാറാട്ടിന് സമാപനം.നഗരം കീഴടക്കുന്ന ചെട്ടിവേല ഇന്ന്. ഇതോടെ ഈ വര്‍ഷത്തെ പൂരാഘോഷത്തിന് പരിസമാപ്തി കുറിക്കും.കഴിഞ്ഞ ഏഴ് ദിനങ്ങളിലായി മണ്ണാര്‍ക്കാടി നെ ആവേശത്തിലാഴ്ത്തിയ അരകുര്‍ശ്ശി ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനാണ് ഇന്ന് സമാപനമാകുന്നത്. വലിയാറാട്ടിനോ ടനുബന്ധിച്ച് ഗജവീരന്‍മാര്‍ അണിനിരന്ന ആറാട്ടെഴുന്നെള്ളിപ്പും പ്രത്യേക പൂജകളും നടന്നു.അട്ടപ്പാടി ആദിവാസി സമൂഹത്തിന്റെ സാന്നിദ്ധ്യമുള്ള പൂരാഘോഷത്തിന്റെ പ്രധാന ചടങ്ങുകളിലൊ ന്നായ കഞ്ഞിപ്പാര്‍ച്ച കുന്തിപ്പുഴ ആറാട്ട് കടവില്‍ നടന്നു. ആയിര ങ്ങള്‍ കഞ്ഞിപ്പാര്‍ച്ചയില്‍ പങ്കെടുത്തു.വലിയാറാട്ടിന് വലിയ ചന്ത മായി രാത്രി കുടമാറ്റവും നടന്നു.കുടമാറ്റം കാണാന്‍ പൂരപ്രേമിക ളുടെ വന്‍തിരക്കായിരുന്നു.സ്ഥാനീയ ചെട്ടിമാരെ ആദരിച്ച് ആനയിക്കുന്ന ചെട്ടിവേല എന്ന സാംസ്‌കാരിക ഘോഷയാത്ര ഇന്ന നടക്കും.ഉച്ചയ്ക്ക് മൂന്ന് മണിയോടെ നഗരപ്രദക്ഷിണം നടക്കും. ഗജവീരന്‍മാരും വാദ്യമേളങ്ങളും കലാരൂപങ്ങളും നിശ്ചലദൃശ്യ ങ്ങളുമെല്ലാം അണി നിരക്കുന്ന ഘോഷയാത്ര രാത്രി ഏഴ് മണി യോടെ ക്ഷേത്ര നഗരയില്‍ സമാപിക്കും.സാംസ്‌കാരിക ഘോഷ യാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.പാലക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ മുണ്ടൂര്‍ കോങ്ങാട്-തിരുവാഴിയോട് ആര്യ മ്പാവ് വഴിയും കോഴിക്കോട് നിന്നും വരുന്ന വാഹനങ്ങള്‍ ആര്യമ്പാവില്‍ നിന്നും തിരിഞ്ഞ് തിരുവാഴിയോട് മുണ്ടൂര്‍ വഴി പോകേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!