അഗളി: മുത്തിക്കുളം ശിരുവാണി അണക്കെട്ടില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെ ത്തി. ചൊവ്വാഴ്ച രാവിലെയാണ് 30 വയസ്സുള്ള ഒറ്റക്കൊമ്പനെ ചരിഞ്ഞനിലയില്‍ കണ്ടത്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പാടുകള്‍ ശരീരത്തിലുള്ളതായും ഈ പരിക്കു കളാണ് മരണകാരണമെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ആന യ്ക്ക് വലതുവശത്തെ കൊമ്പ് മാത്രമാണുള്ളത്. ശിരുവാണി അണക്കെട്ടിനടുത്ത് സ്ഥിരം സാന്നിധ്യമായിരുന്നു ഈ ആന. ആനയുടെ ജഡം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അണക്കെട്ടിലെ വെള്ളത്തില്‍ നിന്ന് മാറ്റി. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പോസ്റ്റു മാര്‍ട്ടം നടത്തിയത്. ജഡം ശിരുവാണിവനത്തില്‍ സംസ്‌കരിച്ചു.
NEWS COPIED FROM MATHRUBHUMI