മണ്ണാര്‍ക്കാട് : പ്രളയവും ഉരുള്‍പൊട്ടലുമടക്കമുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ താ ലൂക്കില്‍ സംഭവ പ്രതികരണ സംവിധാനം (ഇന്‍സിഡെന്റ് റെസ്പോണ്‍സ് സിസ്റ്റം – ഐ.ആര്‍.എസ്) രൂപീകരിച്ചു. അടിയന്തിരഘട്ടങ്ങളെ നേരിടാനും തുടര്‍പ്രവര്‍ത്തന ങ്ങള്‍ക്കുമായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണമാണ് ഐ.ആര്‍.എസ്. രൂപ വല്‍ക്കരിച്ചത്. തഹസില്‍ദാര്‍ ഇന്‍സിഡന്റ് കമാണ്ടറായ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫിസര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യുട്ടി തഹസില്‍ദാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി തഹസില്‍ദാര്‍, ജോയിന്റ് ആര്‍.ടി.ഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളാണ്. കഴിഞ്ഞദിവസം പ്രഥമയോഗം ചേര്‍ന്നിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പും നിര്‍മിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുളള താലൂക്കിലെ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തും. ഇവിടങ്ങളില്‍ ആശയവിനിമിയം നിലനിര്‍ത്തും. മുന്‍വര്‍ഷ ങ്ങളിലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കരുത്തിച്ചാല്‍, തിരുവിഴാംകുന്ന്, പൊതുവപ്പാടം, മൈലാംപാടം, തത്തേങ്ങലം, പാമ്പന്‍തോട്, വെള്ളത്തോട് കോളനി, മന്തംപൊട്ടി പാലം, കള്ളമല, കുറുക്കത്തികല്ല്, എടത്തനാട്ടുകര ചളവ, പൊന്‍പാറ ഭാഗം എന്നിവടങ്ങളാണ് നിരീക്ഷണപട്ടികയിലുള്ളത്. കൂടാതെ കാഞ്ഞിരപ്പുഴ ഡാമിന് സമീ പത്തെ വ്യൂപോയിന്റ്, ഇരുമ്പകച്ചോലയില്‍ ഡാം റിസര്‍വോയറിന്റെ ഭാഗം എന്നിവട ങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കും.
അപായ സാധ്യത സ്ഥലങ്ങളുടെ പരിസരത്തെ ഡോക്ടര്‍, നഴ്‌സ്, ആംബുലന്‍സ് ഡ്രൈവ ര്‍, ജെ.സി.ബി ഓപ്പറേറ്റര്‍, ക്രെയിന്‍ ഓപ്പറേറ്റര്‍ എന്നിവരുടെ വിവരങ്ങള്‍ അഗ്‌നി രക്ഷാസേന ശേഖരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങളും ഉപകരണ ങ്ങളും സേനയും സജ്ജമാണെന്ന് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിം പറഞ്ഞു.