അലനല്ലൂര്‍ : ഹാറ്റ്‌സ് ഓഫ് 24 എന്ന പേരില്‍ വിവിധ പരീക്ഷാ വിജയികളെ അനു മോദിച്ച് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ല്. എസ്.എസ്.എല്‍.സി, പ്ലസ്ടു, കെഎന്‍.എം. മദ്‌റസ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷാ വിജയികള്‍, ഖുര്‍ആന്‍ മന:പാഠ മാക്കിയ ഹാഫിള് ടി.എം.മുഹമ്മദ് ഹാഷിം എന്നിവരെയാണ് അനുമോദിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മഹല്ലിലെ അക്കാദമിക സബ് കമ്മിറ്റി കണ്‍വീനര്‍ സി.പി.സിദ്ധീഖ് അധ്യക്ഷനായി. എടത്തനാട്ടു കര ജി.ഒ.എച്ച്.എസ്.എസ്. പ്രധാന അധ്യാപകന്‍ എം.റഹ്മത്ത് ക്ലാസെടുത്തു. മഹല്ല് സെ ക്രട്ടറി പി.യൂസഫ്, എന്‍.അബ്ദുറഹ്മാന്‍, തയ്യില്‍ അബ്ദുല്‍ അസീസ്, മുഹമ്മദ് നാസിം തയ്യില്‍, ദിറാറലി തയ്യില്‍, ഹംസ പറമ്പത്ത്, റിയാസ് ആലിക്കല്‍, അബ്ദുല്‍ കലാം തയ്യി ല്‍, ടി.സുല്‍ഫിക്കര്‍, ലത്തീഫ് മലയില്‍, കബീര്‍ തയ്യില്‍, ഇല്ല്യാസ് തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!