മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അന ധ്യാപകരുമെല്ലാം നാളെ സ്‌കൂളിലെത്തുന്നത് ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിച്ചായി രിക്കും. വസ്ത്രത്തിലെ ചുളിവു ്കാണുന്നവര്‍ നെറ്റിചുളിക്കേണ്ടതില്ല. ഊര്‍ജ്ജ സംര ക്ഷണത്തിനായി ഇവരെടുത്ത അനുകരണീയമായ തീരുമാനമാനത്തിന്റെ ഭാഗമായാ ണിത്. സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഊര്‍ ജ്ജ സംരക്ഷണ യജ്ഞത്തിലെ ആദ്യപദ്ധതിയാണിത്. ബുധന്‍ തേപ്പുവേണ്ട എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കാംപസില്‍ വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപക രും ഉള്‍ പ്പടെ 4000ഓളം പേരു ണ്ട്. ഇത്രയും പേര്‍ ഒരു ദിവസം ഇസ്തിരിപ്പെട്ടിക്ക് അവധി നല്‍കി യാല്‍ 1500 യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. കറന്റ് ബില്ല് 10 ശതമാനം കുറയ്ക്കാനും കഴിയു മെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ.അബ്ബാസ് ഹാജി അധ്യക്ഷനായി. മണ്ണാര്‍ ക്കാട് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി , സബ് എഞ്ചിനീയര്‍മാരായ നാസര്‍, സുരേഷ് ബാബു എന്നിവര്‍ ബോധവല്‍ക്കരണ ക്ലാ സെടുത്തു. സ്‌കൂള്‍ മാനേജര്‍ സമദ് ഹാജി, എം.എം.ഒ.സി. വൈസ് പ്രസിഡന്റ് ആലിപ്പു ഹാജി, നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം, പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം, പ്രധാന അധ്യാപിക സൗദത്ത് സലീം, സീനിയര്‍ അസിസ്റ്റന്റ് കെ.പി.സലീം, സ്റ്റാഫ് സെ ക്രട്ടറി സി.കെ.റിയാസ്, പി.ടി.എ. വൈസ് പ്രസിഡന്റ് നൗഷാദ് വെള്ളപ്പാടം, അധ്യാപ കരയ അംജിത, തന്‍സീല, മുഹമ്മദ് ഷമീര്‍, അതിക്ക, സാലിം, അബ്ദുല്‍ ജലീല്‍, ഷമീന, ഹസനത്ത്, ഉമ്മുസല്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.