മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്ക് ബൈക്കില്‍ അനധികൃതമായി കടത്തുകയായിരുന്ന 48 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം എക്‌സൈസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെ യ്തു. കള്ളമല താവളം മുല്ലത്തൊടി വീട്ടില്‍ അബ്ദുള്‍ സലാം (36), മണലടി കൊടിയില്‍ വീട്ടില്‍ ഷബീര്‍ (41) എന്നിവരാണ് അറസ്റ്റിലായത്. സലാം സംഭവ സ്ഥലത്തുവെച്ചും ഷബീര്‍ മണ്ണാര്‍ക്കാട് നിന്നുമാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെ ആനമൂളി വനംചെക്‌പോസ്റ്റിന് സമീപം നടത്തിയ എക്‌ സൈസ് നടത്തിയ വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. പരിശോ ധന കണ്ട് നിര്‍ത്താതെ പോയ ബൈക്കിനെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുക യായിരുന്നു. രണ്ട് വലിയ തോള്‍ സഞ്ചിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മണ്ണാര്‍ക്കാട് , കാഞ്ഞിരം ബീവറേജില്‍ നിന്നും പലസമയങ്ങളിലായി വാങ്ങി സൂക്ഷിക്കുന്ന മദ്യം രാ ത്രികാലങ്ങളിലാണ് അട്ടപ്പാടിയിലേക്ക് കടത്തിയിരുന്നതെന്ന് എക്‌സൈസ് അധികൃത ര്‍ പറഞ്ഞു.

മദ്യലഭ്യതയില്ലാത്ത മേഖലയായ അട്ടപ്പാടിയില്‍ ഇവര്‍ രണ്ട് പേരും മദ്യം മൂന്നിരിട്ടി വില യ്ക്കാണ് വില്‍പ്പനനടത്തിയിരുന്നത്. കുറച്ചുദിവസങ്ങളായി മണ്ണാര്‍ക്കാട് ഷാഡോ എക്‌സൈസ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും എക്‌സൈസ് അറി യിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. വിനോജ്, പ്രിവന്റീവ് ഓഫിസര്‍ എ.ഹംസ, മോഹനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ശ്രീജേഷ്, ഡ്രൈവര്‍ അനീഷ് എന്നിവരട ങ്ങുന്ന സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!