അലനല്ലൂര്‍ : അധ്യാപക സംഘടനകളോട് കൂടിയാലോചിക്കാതെയാണ് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയതെന്നാരോപിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ .എസ്.ടി.യു) എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. യൂണിറ്റ് പ്രതിഷേധിച്ചു. പാലക്കാട് നടക്കുന്ന ജില്ലാ സമരസദസ് പരിപാടിയുടെ ഭാഗമായി സ്കൂളില്‍ പോസ്റ്റര്‍ പ്രചാരണ വും യോഗവും നടത്തി. ഉപജില്ലാ വൈസ് പ്രസിഡന്റ് കെ.യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പി.അബ്ദുസ്സലാം അധ്യക്ഷനായി. വി.പി.ഉമ്മര്‍, എ.കബീര്‍, പി.അബ്ദുല്‍ ലത്തീഫ്, ടി. സാജി, കെ. അക്ബര്‍ അലി, കെ.ടി. സക്കീന, കെ. സ്വാലിഹ, ആമിന, എ. സീനത്ത്, പി. മുംതാസ്, കെ. വി. സീനത്ത് എന്നിവര്‍ പങ്കെടുത്തു.