പാലക്കാട് :ജില്ലയില്‍ വേനല്‍ ചൂട് കനക്കുന്നതോടെ നേരിടാന്‍ ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. വേനല്‍ക്കാലത്തെ അതി ജീവിക്കുന്നതിനും പകര്‍ച്ചാവ്യാധികളായ മഞ്ഞപ്പിത്തം, ചിക്കന്‍ പോക്സ്, കണ്‍ജക്റ്റിവൈറ്റിസ്, വയറിളക്ക രോഗങ്ങളെ പ്രതിരോധി ക്കാം.വേനല്‍ കനക്കുന്നതോടെ മൂത്രാശയരോഗങ്ങള്‍ വളരെയധി കം കാണാം. മനുഷ്യ ശരീരത്തില്‍ ചൂടു കാരണം നില്‍ജ്ജലീക രണം നടക്കുന്നതിനാല്‍ ഒരു ദിവസം 3.5-4 ലിറ്ററോളം വെളളം കുടിക്കണം. നിര്‍ജ്ജലീകരണത്താല്‍ ധാതുലവണങ്ങള്‍ നഷ്ട പ്പെടുന്നതിനാല്‍ വെളളം മാത്രമല്ല പാനീയങ്ങള്‍ ഉപയോഗിക്ക ണമെന്ന് ഭാരതീയ ചികിത്സാസാ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചുവടെ :
1. ഉപ്പിട്ട കഞ്ഞിവെളളം, പച്ചമല്ലി, ചുക്ക് വെളളം
2. ഇഞ്ചി, കറിവേപ്പില, നാരകത്തില, ഉപ്പ് ഇട്ട മോരും വെളളം
3. കരിക്കിന്‍ വെളളം ജ്യൂസ്
4. നന്നാരി സര്‍ബത്ത്
5. നന്നാരി, രാമച്ചം, ചുക്ക് വെളളം
6. തേന്‍, പച്ചനെല്ലിക്ക അരച്ചു ചേര്‍ത്ത വെളളം
7. കൂവപ്പൊടിയിട്ട് കാച്ചിയ വെളളം
8. ഗുളുച്യാദി, ദ്രാക്ഷാദി, ഷഡംഗം കഷായപൊടികള്‍ ഇട്ട വെളളം. ജില്ലയിലെ എല്ലാ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ഇവ ലഭ്യമാണ്.
എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളും താഴെ കൊടുക്കുന്നു:
1. ചെന്നല്ലരി, റാഗി, ഗോതമ്പ്, ഞവരയരി
2. തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്
3. ചെറുപയര്‍, ഉഴുന്നു പരിപ്പ്
4. തണ്ണിമത്തന്‍, ആപ്പിള്‍, ഓറഞ്ച് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വേനലിനെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. വെയില്‍ നേരിട്ടു കൊളളാതിരിക്കുക.
2. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്, ചെറിയ കുട്ടികളെ ഇടയ്ക്കിടെ മുലയൂട്ടുക, വെയിലത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിലിരുത്തരുത്.
3. ഇളം നിറത്തിലുളള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
4. ഭക്ഷണ സാധനങ്ങള്‍ അടച്ചു വെക്കുക.
5. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് ജ്യൂസ്, ഉപ്പിലിട്ടത് ഇവ ഒഴിവാക്കുക.
സൂര്യാഘാതം ശ്രദ്ധിക്കേണ്ടവ
വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളുളളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. രാവിലെ 11 മണിക്കിടയിലും വൈകിട്ട് മൂന്നിനുമിടയില്‍ വെയില്‍ ഏല്‍ക്കാതെ നോക്കുക.
പേശിവലിവ്, അമിതമായി വിയര്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തണലത്തേയ്ക്ക് മാറി വിശ്രമിച്ച് ഉപ്പിട്ട കഞ്ഞിവെളളം കുടിക്കണം.
മനംപുരട്ടല്‍, ഛര്‍ദ്ദി, ചര്‍മ്മം ചുവന്നു വരളുക, ബോധക്ഷയം എന്നിവയുണ്ടായാല്‍ അടിയന്തിര വൈദ്യ സഹായം ഉറപ്പാക്കണം
വേനല്‍കാല രോഗങ്ങളെ പ്രതിരോധിക്കാനുളള മരുന്നുകള്‍ ജില്ലയിലെ എല്ലാ ഗവ. ആയുര്‍വേദ സ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ്. ഷിബു അറിയിച്ചു.