കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംഘ ടിപ്പിക്കുന്ന മത്സ്യം വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനവും സൗജന്യ പച്ചക്കറി തൈ വിതരണ ഉദ്ഘാടനവും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി സാബു നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനച്ചി തൊടി ഉമ്മര്‍ സ്വാഗതവും സെക്രട്ടറി എം.പി കാര്‍ത്ത്യായനി നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സുബ്രഹ്മണ്യന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍, ഡയറക്ടര്‍മാരായ ടി.ബഷീര്‍, ബാവ, അന്നക്കുട്ടി, അസീസ്, സമദ് നാലകത്ത്, കെ.ജെ ചുമ്മാര്‍, എ.വി മത്തായി, കെ രാമകൃഷ്ണന്‍, സോജി മാത്യു, എം.കെ മുഹമ്മദാലി തുടങ്ങിയവര്‍ സംബന്ധിച്ചു