പാലക്കാട്:ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയില്‍ എക്സൈ സ് വകുപ്പ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 50 ദിവസത്തിനിടെ 334 കേസുകള്‍ രജി സ്റ്റര്‍ ചെയ്തു.275 പേരെ അറസ്റ്റുചെയ്തു.നവംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെ നീണ്ടു നിന്ന പ്രത്യേക പരിശോധനകളില്‍ 258 അബ്കാരി കേസുകളും 76 മയക്കുമരുന്ന് കേസു കളുമാണ് രജിസ്റ്റര്‍ ചെയ്തത്.
മയക്കുമരുന്ന് വേട്ട
13,541 ലിറ്റര്‍ വാഷും 178.95 ലിറ്റര്‍ ചാരായവും പിടികൂടി. കൂടാതെ 1,005.3 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 4,202 ലിറ്റര്‍ കള്ള്, 115 കിലോയിലധികം കഞ്ചാവ്, 4020 കഞ്ചാ വ് ചെടികള്‍, 1,100 ഗ്രാം ഹാഷിഷ് ഓയില്‍ 12.240 ഗ്രാം മെത്താഫിറ്റമിന്‍, 10 ഗ്രാം നൈ ട്രോസെപാം ഗുളികകള്‍, 1000 ഗ്രാം ബ്യൂപ്രിനോര്ഫൈന് ഗുളികകള്‍, 1227 ഗ്രാം കഞ്ചാവ് മിഠായികള്‍ എന്നിവയും പിടിച്ചെടുത്തു. പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 1667 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 168 കിലോഗ്രാമിലധികം പുകയില ഉല്‍പ്പന്നങ്ങളും മൂന്ന് ഇ-സിഗരറ്റുകളും പിടിച്ചെടുക്കുകയും ചെയ്തു.
ബാറുകളിലും ഷാപ്പുകളിലും പരിശോധന
1740 കള്ള് ഷാപ്പുകള്‍, 1331 നിയമപ്രകാരം കള്ള് കടത്തുന്ന വാഹനങ്ങള്‍, 142 ബാറുകള്‍, 39 ബീവറേജസ് ഷോപ്പുകള്‍, നാല് ബിയര്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.അതില്‍ 368 കള്ള് സാംപിളുകളും 46 ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യസാമ്പിളു കളും രാസപരിശോധനക്കായി എറണാകുളം കെമിക്കല്‍ ലാബിലേക്ക് അയച്ചു.സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പ്പന നടത്തിയ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ പ്ര ത്യേക നിര്‍ദ്ദേശപ്രകാരം ടര്‍ഫുകള്‍, ജിമ്മുകള്‍, സ്പാകള്‍, കൊറിയര്‍ സ്ഥാപനങ്ങള്‍, അന്തര്‍ സംസ്ഥാന ബസുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധനയാണ് നടന്നത്. ആര്.പി.എഫുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരി ശോധന കര്‍ശനമാക്കിയിരുന്നു.വരും ദിവസങ്ങളിലും പൊലിസ്, തമിഴ്നാട് പൊലിസ്, ഫോറസ്റ്റ്, റവന്യൂ വിഭാഗങ്ങളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ തുടരുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ. സതീഷ് അറിയിച്ചു. ചെക്ക് പോസ്റ്റുകളിലും ലേബര്‍ ക്യാംപുകളിലും ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരി ശോധന തുടരാനും തീരുമാനിച്ചതായി കമ്മീഷണര്‍ അറിയിച്ചു.
