മുംബൈ: ബാരാമതിയില്‍ നടന്ന വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാന ത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെയാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.ബാരാമതിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വിമാനം തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകര്‍ന്നുവീണത്. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. അപകടസ്ഥലത്ത് മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എല്‍ ആന്‍ഡ് എസ് ഏവിയേഷന്‍ പ്രൈവറ്റ് ബിസിനസ് ക്ലാസ് വിമാനമാണ്. ലിയര്‍ ജെറ്റ് 45XR വിഭാഗത്തില്‍പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. CONTENT COPIED FROM MANORAMA ONLINE