മണ്ണാര്‍ക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിയ്ക്ക് പരിക്കേറ്റു.കൈതച്ചിറ പുതുപ്പറമ്പില്‍ ആസ്യ (57)യ്ക്കാണ് പരിക്കേറ്റത്.ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.ഇരുകാലുകളിലും പരിക്കേറ്റ ആസ്യയെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
