മണ്ണാര്‍ക്കാട്:വേനലെത്തും മുന്നേ കഠിനമായചൂടില് താലൂക്കില്‍ തീപിടുത്തങ്ങളും വര്‍ധിക്കുന്നു.തോട്ടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമെല്ലാം ഉണക്കപ്പുല്ലും അടിക്കാടും കത്തുന്നതാണ് പതിവാകുന്നത്.ഈ മാസം ഇതുവരെ ചെറുതും വലുതുമായ 23 തീപിടു ത്തങ്ങള് മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയപരിധിയില് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.ഇതില്‍ 16എണ്ണവും ഉണക്കപ്പുല്ലിനും അടിക്കാടിനും തീപിടിച്ച വയാണ്.ഏഴുവാഹനങ്ങളും അഗ്നിക്കിരയായി.
മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലാണ് തീപി ടുത്തങ്ങളുണ്ടായിട്ടുള്ളത്.ഉയര്‍ന്ന ചൂടിനൊപ്പം ശക്തമായ കാറ്റും തീപടാരാനിടയാക്കു ന്നു.പലയിടങ്ങളിലും സേനയുടെ സമയോചിത ഇടപെടലാണ് തീപിടുത്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നത്.അതേസമയം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കു ന്ന സംഭവങ്ങളും ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്.തിങ്കളാഴ്ച കാരാകുര്‍ശ്ശിയിലെ പുലാ ക്കല്‍ കടവില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറും ബൈക്കും തീപിടിച്ച് കത്തി നശിച്ചിരുന്നു.അശ്രദ്ധമൂലം ഉണ്ടാകുന്ന ചെറിയ തീപ്പൊരികള്‍ പോലും വന്‍ദുരന്തങ്ങള്‍ ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
തീപിടുത്തങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകളും പാലിക്കണമെന്നും നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളിലും പറമ്പുകളിലും ഉണങ്ങിയ പുല്ലും ചപ്പുചവറുകളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കണം.കാടുപിടിച്ചു കിട ക്കുന്നയിടങ്ങള് വെട്ടിത്തെളിച്ച് പരിസരം വൃത്തിയാക്കണം.കെട്ടിടങ്ങള്‍ക്ക് ചുറ്റും 12 അടി വീതിയില്‍ കാടുവെട്ടി ‘ഫയര്‍ ലൈന്‍’ ഒരുക്കുന്നത് തീ പടരുന്നത് തടയാന്‍ സഹായിക്കും.കെ.എസ്.ഇ.ബി ലൈനുകള്‍ക്ക് സമീപമുള്ള മരച്ചില്ലകള്‍ കൃത്യസമയ ത്ത് നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
പുകവലിക്കുന്നവര്‍ സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുറസ്സായ സ്ഥലങ്ങളില്‍ പാചകം ചെയ്യുന്നത് ഒഴിവാക്കണം.
സ്ഥിരമായി തീപിടുത്തം ഉണ്ടാകുന്ന സ്ഥലങ്ങള്‍ കാടുവെട്ടി വൃത്തിയാക്കി സൂക്ഷിക്കണം.
വീട്, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപം ഉണങ്ങിയ മരങ്ങളോ പുല്ലുകളോ ഭീഷണിയാണെങ്കില്‍ ഉടമസ്ഥരെയോ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ വിവരം അറിയിച്ച് അവ നീക്കം ചെയ്യണം.
അടിയന്തര സാഹചര്യങ്ങളില്‍
തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് പ്രാഥമികമായി തീ അണയ്ക്കാന്‍ ശ്രമിക്കണം.നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഉടനടി അഗ്നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുക. വിവരം നല്കുമ്പോള് വിളിക്കുന്ന ആളുടെ പേര്, ഫോണ്‍ നമ്പര്‍, കൃത്യമായ സ്ഥലം, ലാന്‍ഡ് മാര്‍ക്ക്, ഫയര്‍ എഞ്ചിന് എത്തുന്നതിനുള്ള റോഡിന്റെ സൗകര്യം എന്നിവ വ്യക്തമായി പറയേണ്ടതാണ്.
പൊതുസ്ഥലങ്ങളില്‍ തീയിടുന്നത് ശിക്ഷാര്‍ഹമാണ്.ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിനെ വിവരം അറിയിക്കണമെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
അടിയന്തര സഹായത്തിന് മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം നമ്പര്‍: 04924 230101.
