പാലക്കാട്: ട്രെയില്‍ യാത്രക്കാരുടെ സ്വര്‍ണവും പണവും മൊബൈല്‍ഫോണും മോഷ ണം പോയ സംഭവത്തില്‍ ഒരാളെ റെയില്‍വേ പൊലിസിന്റെ നേതൃത്വത്തില്‍ പിടി കൂടി. പത്തനംതിട്ട അടൂര്‍ മലമേക്കര തെക്കേതില്‍ കടയ്ക്കല്‍ വിഷ്ണു (20) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്നും രാമേശ്വരത്തേക്ക് പോവുകയായിരുന്ന അമൃത എക്സ്പ്ര സിലെ എ.സി. കോച്ചിലെ ഒരു യാത്രക്കാരിയുടെ ആറ് പവന് സ്വര്‍ണവും മറ്റൊരുയാത്ര ക്കാരിയുടെ 3,000രൂപയും മൊബൈല്‍ഫോണുമാണ് അപഹരിക്കപ്പെട്ടത്. ഇതു സംബ ന്ധിച്ച് പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും നഷ്ടപ്പെട്ട മൊബൈ ല്ഫോണിന്റെ ടവര്‍ ലൊക്കേഷനും സൈബര്‍സെല്ലിന്റെ സഹായത്തോടെ പരി ശോധിച്ചു.ടവര്‍ ലൊക്കേഷന്‍ ചെങ്ങൂന്നൂര്‍ എന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെ പ്രതിയെപിടികൂടിയത്.
യുവാവില്‍ നിന്നും മൊബൈല്‍ ഫോണ്‍, സ്വര്‍ണം കൂടാതെ ലാപ് ടോപ്പ്, രണ്ട് മൊ ബൈല്ഫോണുകള് എന്നിവയും കണ്ടെത്തി.പ്രതിക്കെതിരെ മറ്റ് പലസ്ഥലങ്ങളിലായി ആറോളം കേസുകള്‍ ഉള്ളതായും കോട്ടയം, പൂജപ്പുര എന്നീജയിലുകളില് ശിക്ഷ അനുവഭവിച്ചിട്ടുള്ളയാളാണെന്ന് പൊലിസ് പറയുന്നു.
റെയില്‍വേ പൊലിസ് എസ്.ഐ. കെ.ജെ പ്രവീണ്‍, എസ് ജയകുമാര്‍, സീനിയര്‍ സിവി ല്‍ പൊലിസ് ഓഫിസര്‍ രജിഷ് മോഹന്‍ദാസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ കാര്‍ത്തിക്, ശ്രീഹരി, ആര്.പി.എഫ്. ഡിറ്റക്ടീവ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ സെല്ലിലെ ഉദ്യോഗസ്ഥരായ എസ്.ഐ. ദീപക്, എച്ച്.സി. ഒ.കെ അജീഷ്, സ്ക്വാഡ് അംഗങ്ങളായ എച്ച്.സി. സാവിന്‍, കോണ്‍സ്റ്റബിള്‍മാരായ ഒ.പി ബാബു, പ്രവീണ്‍, ആര്.പി.എഫ്. പാലക്കാട് പോസ്റ്റിലെ എ.എസ്.ഐ. ജ്ഞാനാനന്ദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
