മണ്ണാര്‍ക്കാട് : തെങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം. അരപ്പവന്‍ തൂക്കം വരുന്ന കമ്മ ല്‍ നഷ്ടപ്പെട്ടു. ആനമൂളി ചിറപ്പാടം സ്വദേശി മൊയ്തീന്റെ വീട്ടിലാണ് മോഷണം അര ങ്ങേറിയത്.  ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. മൊയ്തീന്‍ വിദേ ശത്താണ്. സമീപത്തുള്ള ബന്ധുവീട്ടില്‍ പോയ വീട്ടുകാര്‍ ഇന്നലെ രാവിലെ തിരിച്ചെ ത്തിയപ്പോഴാണ് വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. അലമാരയിലുള്ള തുണിക ളും മറ്റും മുറിയില്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.അലമാരയില്‍ സൂക്ഷിച്ചിരുന്ന കമ്മലാണ് നഷ്ടപ്പെട്ടത്. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പൊലിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!