അഗളി: അഗളി കൂടന്‍ചാള ഊരില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് യുവാവിന് പരിക്കേറ്റു. കൂടന്‍ചാള ഊരിലെ ഈശ്വരനാ (34)ണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഊരിലേക്ക് വരുമ്പോള്‍ ഇരുട്ടത്ത് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ജനവാസമേഖലയിലെത്തിയ കാട്ടാന ഈ സമയം ചക്കപറിച്ചുതിന്നുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് തെറിച്ച് വീണാണ് പരിക്കേറ്റത്. ചിന്നം വിളി ച്ച് പാഞ്ഞടുത്ത കാട്ടാനയില്‍ നിന്നും ഓടിരക്ഷപ്പെട്ട യുവാവ് ഇരുനൂറ് മീറ്റര്‍ അകലെ യുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. ഊരുകാര്‍ അഗളി ആര്‍.ആര്‍.ടിയെ വിവരമ റിയിച്ചു. ഇതുപ്രകാരം അവര്‍ സ്ഥലത്തെത്തി ആനയെ ജനവാസമേഖലയില്‍ നിന്നും കാട്ടിലേക്ക് കയറ്റിവിട്ടു.ആര്‍.ആര്‍.ടിയാണ് പരിക്കേറ്റയാളെ കോട്ടത്തറ ആശുപത്രിയി ല്‍ എത്തിച്ചത്. വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!