നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് അപകടം
മണ്ണാര്‍ക്കാട് : കല്ലടിക്കോട് ടൗണില്‍ സിനിമാ തിയേറ്ററിന് സമീപം ദേശീയപാത യോരത്തെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. ഇവിടെയുള്ള സ്വകാര്യകെട്ടിടങ്ങ ള്‍ക്ക് മുന്‍വശത്തായാണ് വെള്ളവും ചെളിയും കെട്ടികിടക്കുന്നത്. ഈഭാഗത്ത് മഴവെ ള്ളം ഒഴുകിപോകാന്‍ അഴുക്കുചാല്‍ ഇല്ലാത്തതാണ് പ്രശ്നം. മുമ്പ് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലൂടെയാണ് മഴവെള്ളം ഒഴുകിപോയിരുന്നത്. പുതിയ കെട്ടിടങ്ങള്‍ വന്ന തോടെ വെള്ളം റോഡിന്റെ അരുകില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായി. കൂടാതെ റോഡിന്റെ വശങ്ങളില്‍ കല്ലുകളും നിരത്തിയിട്ടുണ്ട്. വേഗതയില്‍ വരുന്ന വാഹനങ്ങ ള്‍ നിയന്ത്രണംവിട്ട് അപകടങ്ങളുണ്ടാകാനും ഇത് വഴിയൊരുക്കുന്നു. ഇന്നലെ ഇവിടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായി. പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭ വം. റോഡിന്റെ അരുകിലെ വെള്ളക്കെട്ടിലൂടെ നീങ്ങിയ കാര്‍ വശങ്ങളിലെ കല്ലുകളി ലൂടെ കയറിയാണ് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന മണ്ണാര്‍ക്കാട് സ്വദേശിയായ ഡ്രൈവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡിന്റെ അരുകിലൂടെ പോകു ന്ന ഇരുചക്രവാഹനങ്ങള്‍ കല്ലുകളില്‍ തട്ടിമറിയാറുണ്ട്. മൂന്ന് വാഹനങ്ങള്‍ ഇതിനകം അപകടത്തില്‍പെട്ടിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതുപ്രകാരം പാലക്കാട് നിന്നും മോട്ടോ ര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശം നടത്തി. വെള്ളക്കെട്ടിന് പുറമേ കല്ലുകള്‍ നിരത്തിയിട്ടതാണ് അപകടത്തിന് കാരണമെന്നും ഇത് നീക്കം ചെയ്യാന്‍ ബന്ധ പ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. വിവരം പൊതുമരാ മത്ത് വകുപ്പിനേയും അറിയിച്ചിട്ടുണ്ട്.