മണ്ണാര്‍ക്കാട്:കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാ ഞ്ച് കമ്മിറ്റി കുടുംബസംഗമവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പുളിയക്കോട്ടില്‍ ഉണ്ണികൃഷ്ണനുള്ള യാത്രയയപ്പും നെല്ലിപ്പുഴ ഹില്‍ വ്യു ടവറില്‍ നടന്നു.ഡിസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റ ഫ് ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷെരീഫ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി ഉണ്ണികൃഷ്ണനുള്ള ഉപ ഹാര സമര്‍പ്പണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് എസ് രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.ബ്രാഞ്ച് പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.ഗര്‍ഭാശയ, സ്തനാര്‍ബുദങ്ങളെ ആരംഭത്തില്‍ കണ്ടു പിടിച്ച് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് ഡോ. സൗമ്യ സരിന്‍ ബോധവല്‍ക്കരണം നടത്തി.ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍,ജില്ലാ സെക്രട്ടറി കെ.സതീഷ് കുമാര്‍,താലൂക്ക് സെറ്റോ ചെയര്‍മാന്‍ അസീസ് ഭീമനാട്, കെപിഎസ്ടിഎ പ്രതിനിധി കെ.ജി.ബാബു എന്നിവര്‍ സംസാരിച്ചു.ഉണ്ണികൃഷ്ണനുള്ള മംഗളപത്ര സമര്‍പ്പണം സംസ്ഥാന ഓഡിറ്റര്‍ കെ അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി നിഷാദ് പിലാക്കല്‍ സ്വാഗതവും ട്രഷറര്‍ കെ മനോജ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!