പാലക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്. ബി.സി.ഡി.സി.) പാലക്കാട് ജില്ലാ കാര്യാലയത്തില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷ ത്തേക്കുള്ള വിവിധ വായ്പാ പദ്ധതികളില്‍ പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍പ്പെട്ട മറ്റ് പിന്നോക്ക (ഒ.ബി.സി.) വിഭാഗങ്ങളിലും മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി എന്നീ മതന്യൂനപക്ഷ വിഭാഗങ്ങളിലും ഉള്‍പ്പെട്ടവരില്‍ നിന്നും വായ്പാ അപേക്ഷ ക്ഷണിച്ചു. താരതമ്യേന കുറഞ്ഞ പലിശനിരക്കിലുള്ള സ്വയംതൊഴില്‍ വായ്പ (പലിശ ആറ് ശതമാനം), ബഹുവിധ ആവശ്യങ്ങള്‍ക്കുള്ള സുവര്‍ണ്ണശ്രീ വായ്പ, ഭവന നിര്‍മ്മാണത്തിനായുള്ള എന്റെവീട് വായ്പ, പ്രവര്‍ത്തന മൂലധന വായ്പ, പ്രവാസി സുര ക്ഷ വായ്പ, സ്റ്റാര്‍ട്ട്അപ്പ് വായ്പ, ബിസിനസ്സ് ഡെവലപ്പ്മെന്റ് വായ്പ, വിദ്യാഭ്യാസ വായ്പ, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായ വായ്പ, ഉദ്യോഗസ്ഥര്‍ക്ക് ഭവന പുനരുദ്ധാരണ ത്തിനായുള്ള സ്വസ്ഥഗൃഹ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി വിവിധ വായ്പ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്നുണ്ട്. വായ്പകള്‍ക്ക് ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്. കുടുംബശ്രീ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന ഒ.ബി.സി./മതന്യൂനപ ക്ഷ വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ കൂടുതലുള്ള അയല്‍ക്കൂട്ടങ്ങളിലെ വനിതകള്‍ക്കാ യുള്ള മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയില്‍ (പലിശ 4-4.5 ശതമാനം) ഒരു കുടുംബശ്രീ സി.ഡി.എസിന് മൂന്ന് കോടി രൂപവരെ അനുവദിക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പക്കും ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി പാലക്കാട് നഗരത്തില്‍ വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ യാക്കര റെയില്‍വേ ഗേറ്റിന് സമീപം കെ.ടി.വി. ടവേഴ്സില്‍ പ്രവര്‍ത്തി ക്കുന്ന കെ.എസ്.ബി.സി.ഡി.സി. ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റ ന്റ് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2505366, 0491 2505367.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!