മണ്ണാര്‍ക്കാട് : നിര്‍ദിഷ്ട കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് എം.എസ്.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. കുരുത്തിച്ചാലിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട്. എന്നാല്‍ മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്തതിനാല്‍ അപകടങ്ങള്‍ സംഭവിക്കുന്നു. നിലവില്‍ 13 പേര്‍ മരിച്ചതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. വിനോദസഞ്ചാര പദ്ധതി ഉടന്‍ നടപ്പിലാക്കി സുരക്ഷിതമായി പ്രദേശം സന്ദര്‍ശിക്കാനുള്ള സാഹചര്യം ഒരുക്ക ണം. അപകടങ്ങളുണ്ടാകാതിരിക്കാന്‍ പദ്ധതി നടപ്പിലാകുംവരെ പ്രദേശത്ത് സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ എം.എസ്.എഫ് ആവശ്യപ്പെട്ടു.