മണ്ണാര്‍ക്കാട് :യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ട റിയായി അരുണ്‍കുമാര്‍ പാലാക്കുറുശ്ശി (29) തെരഞ്ഞെടുക്കപ്പെട്ടു .മണ്ണാര്‍ക്കാട് തെന്നാരി പാലാക്കുറശ്ശി ശങ്കരന്‍കുട്ടി ഗുപ്തന്റെയും പാറുക്കുട്ടിയുടേയും മകനാണ്.കെഎസ് യു മുന്‍ ജില്ലാ സെക്രട്ടറി യായിരുന്നു.ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റ്,താലൂക്ക് വൈസ് പ്രസിഡന്റ്,മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ്,മലമ്പുഴ ഗവ.ഐടിഐ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ് യു കാലഘട്ടത്തിന് ശേഷം നാല് കൊല്ലത്തോളം ഭാരവാഹിത്വമേതുമില്ലാതെ കോണ്‍ ഗ്രസ് വേദികളില്‍ നിറഞ്ഞ് നിന്നിരുന്നു.ജില്ലയിലെ കോണ്‍ഗ്രസ് വേദികളില്‍ സ്ഥിരം പ്രാസംഗികനാണ്. ഇപ്പോള്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും മത്സ രിച്ച 52 പേരില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ടാമത്തെ ആളാ യാണ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയത്.