പാലക്കാട്:ജില്ലയില്‍ 163 സ്‌കൂളുകളിലായി 39,552 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുംചൊവ്വാഴ്ച മുതല്‍ 26 വരെയാണ് പരീക്ഷ.രാവിലെ 9.45ന് മലയാളം പരീക്ഷയോടെയാണ് തുടങ്ങു ക.11.30 വരെയാണ് സമയം.ഇത്തവണ ചോദ്യ പേപ്പറുകള്‍ കനത്ത സുരക്ഷയില്‍ സ്‌കൂളുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. ഇതിനാ യി സ്‌കൂളുകളില്‍ സിസിടിവിയും സ്ഥാപിച്ചു.പരീക്ഷയ്ക്ക് തൊട്ട് മുന്നേ മാത്രമേ ചോദ്യ പേപ്പറുകള്‍ ലോക്കറില്‍ നിന്നും പുറത്തെടു ക്കൂ. മുന്‍കാലങ്ങളില്‍ ബാങ്ക് ലോക്കറിലായിരുന്നു സൂക്ഷിച്ചിരു ന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിജയ ശതമാനത്തില്‍ ജില്ല മുന്നേറി.2014ല്‍ 87.8 ആയിരുന്ന വിജയശതമാനം 2019ല്‍ 96.6 ശതമാനമായി ഉയര്‍ന്നു.പരീക്ഷാ ഫലത്തില്‍ സംസ്ഥാനത്ത് ഏറ്റവും അവസാനമായിരുന്ന ജില്ല ഇപ്പോള്‍ ഒരു സ്ഥാനം ഉയര്‍ത്തി വയനാടിന് മുന്നില്‍ 13-ാം സ്ഥാനത്തെത്തി.വിജയശതമാനം ഉയര്‍ ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ അധ്യയന വര്‍ഷം നടന്നു. പഠന ത്തില്‍ പിന്നോക്കമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി രാവിലേയും വൈകീട്ടും ക്ലാസൊരുക്കി പ്രത്യേക പരിശീലനം നല്‍കി