തച്ചമ്പാറ:നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞു. ബസിലു ണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എടക്കുര്‍ശ്ശി ശിരു വാണി റോഡില്‍ പുതുക്കാട് വളവിലാണ് ബസ് മറിഞ്ഞത്.തച്ചമ്പാറ സെവന്‍ത് ഡേ സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്.പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ അവധിയായിരുന്നതിനാല്‍ ബസില്‍ കൂട്ടികളുണ്ടായിരുന്നില്ല.മൂന്ന് അധ്യാപികമാരുമായി സ്‌കൂളിന്റെ ആവശ്യാര്‍ത്ഥം പാലക്കയത്ത് പോയി വരുംവഴി ബേക്ക് ഡൗണ്‍ ആയി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞത്.ഒരു മാസം മുമ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ അതേ സ്ഥലത്താണ് അപകടം ഉണ്ടായത്.തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!