പാലക്കാട്: ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ ബാധിത പ്രദേശങ്ങളായ ചൈന, ഹോങ്കോങ്, തായ്‌ലന്റ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ, വിയ റ്റ്‌നാം നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി, തുടങ്ങി യ രാജ്യങ്ങ ളില്‍ നിന്നെത്തിയവര്‍ 24 മണിക്കൂറും പ്രവര്‍ ത്തിക്കുന്ന സംസ്ഥാന കോവിഡ് 19 കോള്‍ സെന്ററുകളെയോ (ഫോണ്‍: 0471-2309250, 0471-2309251, 0471-2309252) പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിലോ (കോള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505303) നിര്‍ബന്ധ മായും ബന്ധപ്പെടണമെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ പൊതുജനാരോഗ്യ പ്രകാരം മനപ്പൂര്‍വം പകര്‍ച്ചവ്യാധി പരത്തുന്നതായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കും.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ മാത്രം എത്തുക
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പി.യിലോ കാഷ്വാലിറ്റിയിലോ പോകാതെ ഐസോലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകളില്‍ മാത്രം എത്തേണ്ടതാണ്. പാലക്കാട് ജില്ലാ ആശുപത്രി, ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം, മണ്ണാ ര്‍ക്കാട് താലൂക്ക് ആശുപത്രി, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാ ലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജ മാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടാതെ മാസ്‌ക്, കൈയ്യുറ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാണ്.
ജില്ലയിൽ 35 പേര്‍ നിരീക്ഷണത്തില്‍
നിലവിലുള്ള സാഹചര്യം നിയന്ത്രണ വിധേയമാണെങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയില്‍ സജീവ മായി തുടരുന്നു.നിലവില്‍ 35 പേരാണ് നിരീക്ഷണത്തിലുള്ളത്. 23 പേര്‍ വീടുകളിലും 11 പേര്‍ ജില്ലാ ആശുപത്രിയിലും, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഇതുവരെ 35 സാമ്പി ളുകള്‍ അയച്ചതില്‍ 17 ഫലങ്ങളും നെഗറ്റീവാണ്. ആകെ 236 പേരില്‍ 201 പേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 181 ഫോണ്‍കോളുകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് വന്നത്.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1)ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക.
2) കഴുക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്.
3) ആലിംഗനവും ഷേക്ക് ഹാന്‍ഡും ഒഴിവാക്കുക.
4) ഇടയ്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
5) മത്സ്യ മാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
6) രോഗലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ജലദോഷം തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.
7) രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്ന വരും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
8) രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.