അഗളി: അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലം കടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. വളാഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അരിവാള്‍ രോഗത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു വള്ളി. ഇന്നലെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തി. എന്നാല്‍ വീണ്ടും കടുത്ത കാലുവേദന അനുഭവ പ്പെട്ടതോടെ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ മരണം സംഭവിച്ചു.