മണ്ണാര്‍ക്കാട്: കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് പുതിയദിശാബോധവും നൂതന മായ കാഴ്ചപ്പാടുകളും പകര്‍ന്ന എം.പുരുഷോത്തമന്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ട റി സ്ഥാനത്ത് നിന്നും പടിയിറങ്ങി. മൂന്നരപതിറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കിയാ ണ് ഔദ്യോഗിക ജീവതത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കല്‍. ഒരേ തസ്തിക യില്‍ 35 വര്‍ഷം പ്രവര്‍ത്തിച്ച സഹകരണ മേഖലയിലെ സംസ്ഥാനത്തെ സീനിയര്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ഇദ്ദേഹം.

1989 മെയ് 17ന് വൈദ്യുതീകരിക്കുക പോലും ചെയ്യാത്ത ഒറ്റമുറി പീടികയിലാണ് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തുടക്കം. ആകെ 305 അംഗങ്ങളും 30,000 രൂപയുടെ മൂലധനവും. അന്ന് പ്രമോട്ടിങ് കമ്മിറ്റി അംഗമായാണ് എം.പുരുഷോത്തമനെത്തിയത്. ആദ്യഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചാണ് സെക്രട്ടറി പദവി ഏറ്റെടുത്തത്. ഇന്ന് 16, 703 അംഗങ്ങളും 52, 546 അക്കൗണ്ടുകളിലുമായി 386.93 കോടി രൂപയുടെ നിക്ഷേപമു ണ്ട്. 24221 അക്കൗണ്ടുകളിലായി 346.24 കോടി രൂപയുടെ വായ്പാ ബാക്കിനില്‍പ്പുണ്ട്. ആ രെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ് സഹകരണകേരളത്തില്‍ മണ്ണാര്‍ക്കാട്ടെ റൂറല്‍ ബാങ്ക് തലയുയര്‍ത്തി നില്‍ക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനവിജയങ്ങള്‍ക്കെല്ലാം പിന്നില്‍ എം.പുരുഷോത്തമന്റെ ചിന്തകളും കൈയൊപ്പമുണ്ട്.

സഹകരണ മേഖലയുടെ പുരോഗതിക്കും ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. മുറ്റത്തെ മുല്ല വായ്പാ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിന് പിന്നില്‍ എം.പുരുഷോത്തമനാണ്. പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി. ബാങ്കിന് കീഴിലെ നീതി ലാബ്, നീതി സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയെല്ലാം ശ്രദ്ധേയമായ വികസനങ്ങളാണ്. സഹകരണ രംഗത്ത് നൂതനമായ ആശയങ്ങള്‍ക്ക് വിത്തുപാകിയതിന് പിന്നിലും പുരു ഷോത്തമനുണ്ട്. പ്രവൃത്തിപഥത്തിലെ മികവുകള്‍ക്കെല്ലാം തന്നെ റൂറല്‍ ബാങ്കിനെ തേടി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. വിരമിക്കല്‍ ദിന ത്തില്‍ സ്‌നേഹാശംസകള്‍ നേരാന്‍ നിരവധി സംഘടനകളുമെത്തിയിരുന്നു.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ എം.പുരുഷോത്തന് യൂണി യന്റെ നേതൃത്വത്തിലും യാത്രയയപ്പ് നല്‍കി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉപഹാര സമര്‍പ്പണം നടത്തി. പി.അഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, അസി.രജിസ്ട്രാര്‍ കെ.ജി.സാബു, എന്‍.ദിവാകരന്‍, ജോസ് പനക്കാമറ്റം, സി.ടി.മുഹമ്മദാലി, ആര്‍.രാജീവ്, ജയകുമാര്‍, കെ.കെ.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!