മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം ശനിയാഴ്ച രാവിലെ 10മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്, ജെ.ആര്‍.സി വിജയികളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളെയും അനുമോദിക്കും. മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ഡോ.കെ.എ.കമ്മാപ്പ അധ്യക്ഷനാകും. സൊ സൈറ്റി ഡയറക്ടര്‍ പ്രൊഫ.ടി.ജോണ്‍ മാത്യു, ഓണററി സെക്രട്ടറി പി.മനോമോഹനന്‍, ഡയറക്ടര്‍മാരായ ടി.എം.അനുജന്‍, കെ.എ.കരുണാകരന്‍, പി.കെ.രാധാകൃഷ്ണന്‍, ഷമീന, പ്രീത, പി.ബിന്ദു, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.റിയാസ് തുടങ്ങിയവര്‍ സംസാരി ക്കും. പ്രധാന അധ്യാപകന്‍ കെ.കുഞ്ഞുണ്ണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എസ്. ഷിന്റോ നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!