കാഞ്ഞിരപ്പുഴ: കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ ഏറെയുണ്ടായ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പാന്‍തോട് ആദിവാസി കോളനി യിലെ കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ഉന്നത തല യോഗം ചേരാന്‍ തീരു മാനം.കെവി വിജയദാസ് എംഎല്‍എ കോള നിയില്‍ സന്ദര്‍ശനം നടത്തി.ജിയോളജി വകുപ്പിന്റെ പഠനത്തിന്റെ ഭാഗമായി ഇവിടെ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ പുനരധിവസിപ്പിക്കു ന്നതിന് പുതിയ സ്ഥലം കണ്ടെത്തുന്നതിനായുള്ള നടപടികള്‍ ആരംഭിച്ച് വരികയാണ്.
പ്രദേശത്തോട് ചേര്‍ന്ന സ്ഥലം തന്നെ കണ്ടെത്തണമെന്ന് കുടുംബ ങ്ങള്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു.പൊതു ശ്മശാനം,സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കൃഷിസ്ഥലം ഉള്‍പ്പെടുന്ന ഈ ഭാഗത്ത് സ്ഥലം കണ്ടെത്തുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കുടുംബങ്ങള്‍ രേഖാമൂലം എംഎല്‍എയോട് ആവശ്യപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യുന്നതിനായാണ് ജില്ലാ കലക്ടര്‍,മറ്റ് വകുപ്പ് മേധാവികള്‍ എന്നിവരുടെ വിപുലമായ യോഗം ചേരുന്നത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ എ വിശ്വനാഥന്‍ മാസ്റ്റര്‍ പ്രകാശന്‍,ശശിമോന്‍ എന്നിവരും എംഎല്‍എയെ അനുഗമിച്ചു.