അലനല്ലൂര്‍ : മണ്ണാര്‍ക്കാട് സബ് ജില്ല സംസ്‌കൃതം അക്കാദമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ഏകദിന യു.പി.സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തടിയംപറമ്പ് ബി.എം. സ്‌ക്വയറില്‍ സമാപിച്ചു. ടൂര്‍ണ്ണമെന്റില്‍ ഫൈനലില്‍ പയ്യനെടം എ.യു.പി.എസിനെ പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തി കുണ്ടൂര്‍ക്കുന്ന് വി. എ.യു.പി.എസ് ചാമ്പ്യന്‍മാരായി.സമാപന ചടങ്ങില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്‍ നാസര്‍ ട്രോഫി വിതരണം നടത്തി.തിരുവിഴാംകുന്ന് സി.പി.എ യു.പി.എസ് ഹെഡ്മാസ്റ്റര്‍ പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ. സഞ്ജയ് കൃഷ്ണന്‍, ടി.പി.സഷീര്‍, കെ.വി. സഹല്‍, പി.ജയന്‍, പി.അഭിജിത്ത്, കെ.ജി. ജയകൃഷ്ണന്‍, സവിത, ഉണ്ണിമായ, കൃഷ്ണ, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!