കോട്ടോപ്പാടം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടോപ്പാടം യൂണിറ്റ് ജനറല്‍ ബോഡിയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും സി.എച്ച്. ഓഡിറ്റോറിയ ത്തില്‍ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എം.ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കമാല്‍ അധ്യക്ഷനായി. സെക്രട്ടറി ഉസ്മാന്‍ മുത്തനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. മുതിര്‍ന്ന 20ഓളം വ്യാപാരികളെ ആദരിച്ചു. മുഹമ്മദാലി, അഷ്റഫ്, ഷെമീര്‍, ഷെരീഫ്, സിദ്ധി, ശ്രീനിവാസന്‍, അസീസ്, അക്കര സലാം, അനീഷ്, ഷാജഹാന്‍, ജലീല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെ ടുപ്പില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിം, ജില്ലാ യൂത്ത് വിംങ് പ്രസിഡന്റ് ഷമീര്‍ എന്നിവര്‍ മുഖ്യവരണാധികാരികളായി. പുതിയ ഭാരവാഹികള്‍: മുസ്തഫ കമാല്‍ (പ്രസിഡന്റ്), ഉസ്മാന്‍ മുത്തനില്‍ (ജനറല്‍ സെക്രട്ടറി), ഷരീഫ് (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!