കഞ്ചിക്കോട് : പരിസ്ഥിതി ലോല മേഖല പ്രദേശങ്ങളുടെ സര്‍വേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം. തുടര്‍ ച്ചയായി മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകള്‍ മേഖല വിട്ടുവരുന്നതോടെ സര്‍വേ നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. കഞ്ചിക്കോട് പയറ്റുകാട് മേഖല യിലാണ് ആനക്കൂട്ടം ഉദ്യോഗസ്ഥ സംഘത്തിന്റെ വഴിമുടക്കിയത്. ആന മുന്നിലെ ത്തിയതോടെ ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് ഓടേണ്ടി വന്നു. അവസാനഘട്ട ശ്രമമെന്നോണം ഇന്നലെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘം സര്‍വേ നടപടികള്‍ക്കായി എത്തിയെങ്കിലും പിടി-14, പിടി-5 എന്നീ ആനകള്‍ ഇവര്‍ക്കു മുന്നില്‍ നിലയുറപ്പിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാട്ടാനകള്‍ മാറാതിരുന്നതോടെ പരിശോധന നടത്താനാകാതെ ഇവര്‍ മടങ്ങി.
പുതുശ്ശേരി പഞ്ചായത്തില്‍ ചാവടിപ്പാറ മുതല്‍ അയ്യപ്പന്‍മലയുടെ അടിവാരം വരെയു ള്ള പ്രദേശം പരിസ്ഥിതി ലോലമേഖലയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങ ളുടെ സര്‍വേ നടപടികള്‍ക്കായി പഞ്ചായത്ത് അധ്യക്ഷ കണ്‍വീനറായി റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരേയും തൊഴിലുറപ്പു അസി.എഞ്ചിനീയറേയും ഉള്‍പ്പെടുത്തി പ്ര ത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസ് ഉദ്യോഗ സ്ഥരും സമിതിയിലുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാവടിപ്പാറ മുതല്‍ വാധ്യാര്‍ ചള്ള വരെയുള്ള മേഖലകളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി. ഇനി പയറ്റുകാട്, കൊട്ടാമുട്ടി, അയ്യപ്പന്‍മല വലിയേരി, വല്ലടി മേഖലകളില്‍ സര്‍വേ നടപടികള്‍ നടത്ത ണം.
എന്നാല്‍ മലമ്പുഴ, കൊട്ടേക്കാട് മേഖലയില്‍ ആക്രമണം വിതച്ച കാട്ടാനകളെ ഈ മേഖ ലയിലെ ഉള്‍വനത്തിലേക്കാണ് വനംവകുപ്പ് തുരത്തിയത്. ഇവ വീണ്ടും ജനവാസ മേഖ ലയിലേക്ക് എത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ പ്രതിസന്ധി യിലായത്. ആനകള്‍ രാപ കല്‍ വ്യത്യാസമില്ലാതെ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. കര്‍ ഷകര്‍ ഉള്‍പ്പടെ ഒട്ടേറെ പേര്‍ ആനയ്ക്കു മുന്നില്‍ കുടുങ്ങി തലനാരിഴയ്ക്കാണ് ജീവന്‍ രക്ഷപ്പെട്ടെതെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആറുമാസത്തിലേറെയായി കഞ്ചി ക്കോട് മലമ്പുഴ മേഖലയില്‍ തമ്പടിച്ച കട്ടാനക്കൂട്ടത്തില്‍ ഏറ്റവും ആക്രമകാരികളായത് പിടി -14, പിടി-5 എന്നീ ആനകളാണ് എത്തിയത്.