കോട്ടോപ്പാടം:കുട്ടികളുടെ പഠന മികവുകള്‍ പൊതുസമൂഹ വുമായി പങ്കിടുന്നതിനും സര്‍ഗശേഷിയും നേതൃപാടവവും പരിപോഷിപ്പിക്കുന്നതിനുമായി കോട്ടോപ്പാടം കല്ലടി അബ്ദു ഹാജിഹൈസ്‌കൂളില്‍ പഠനോത്സവം നടത്തി.വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പരീക്ഷണങ്ങള്‍,പാനല്‍ ഡിസ്‌കഷന്‍, മോഡല്‍ പ്രസന്റേ ഷന്‍, പുസ്തക പരിചയം,ഗണിത വിസ്മയം,പോസ്റ്റര്‍ പ്രദര്‍ശനം, കള്‍ച്ച റല്‍ പ്രോഗ്രാം തുടങ്ങിയവ പഠന നേട്ടങ്ങളുടെ നേര്‍സാക്ഷ്യമായി .ഗ്രാമ പഞ്ചായത്തംഗം ബിന്ദു കളപ്പാറ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി.സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ എം.മുംതാസ് മഹല്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രധാനാധ്യാപിക എ.രമണി, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുള്ള,എ.അബ്ദുല്‍ അസീസ്,കെ.എ.രതി,കെ.രവീന്ദ്രന്‍, പി.ശ്യാമ പ്രസാദ്,ഹമീദ് കൊമ്പത്ത്,കെ.ഷമീര്‍,കെ.സി.ഗീത, എം.പ്രിയ, ഇ.രമണി,ടി.എ.സക്കീന,ജി.അമ്പിളി,റഷീദ് കൊടക്കാട്,കെ. മൊയ്തുട്ടി,പി.രജനി എന്നിവര്‍ സംസാരിച്ചു. ജോസി ജോസഫ്, സി.കെ.ബിന്ദു,ഇ.മൊയ്തുട്ടി,എന്‍.എല്‍.റോസി, ടി.സ്വപ്ന,വി.പി.ആസ്യ നേതൃത്വം നല്‍കി.പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള,ഡയറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പഠനോത്സ വം സംഘടിപ്പിച്ചത്.