മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖല യിലെ കെടുതികള്‍ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ഇതിനാ യി ജില്ലാ-സംസ്ഥാന തലത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മൃഗസംരക്ഷ ണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.ജില്ലാ തലത്തില്‍ അടിയ ന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസര്‍ കോര്‍ഡിനേറ്റര്‍ ആയ ഒരു ദ്രുത കര്‍മ്മ സേന രൂപീകരിക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോ ഭം ഉണ്ടായ പ്രദേശങ്ങളില്‍ മുന്‍കരുതലായി മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ അനു യോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കാലവര്‍ഷത്തെ തുടര്‍ന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യു ന്നതിനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങള്‍ക്കും കണ്‍ട്രോള്‍ റൂം സംവിധാനം സഹായകരമാകും. പാലക്കാട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 9846077752.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!