മണ്ണാര്‍ക്കാട് : മാനസിക രോഗങ്ങള്‍മൂലം വിഷമതകള്‍ നേരിടുന്നവരെ ശരിയായ ചികി ത്സയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വട്ടമ്പലം മദര്‍കെയര്‍ ഹോസ്പി റ്റലില്‍ മാനസികാരോഗ്യ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മനോരോഗ വിദഗ്ദ്ധന്‍ ഡോ. അനൂപ് ഷഹീനിന്റെ സേവനമുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാനസിക രോഗം മാറാരോഗമല്ല. അവയ്ക്ക് പലകാരണങ്ങളുണ്ടാകും. ഇവ ചിലപ്പോള്‍ വ്യക്തവുമായിരിക്കില്ല. ശരിയായ ചികിത്സയിലൂടെ രോഗത്തില്‍ നിന്നും മുക്തി നേടു കമാത്രമല്ല നല്ല നാളേയ്ക്കുള്ള സ്ഥിരനിക്ഷേപമായ മാനസിക ആരോഗ്യം നിലനിര്‍ ത്താനുമാകും. ഉത്കണ്ഠ, സംഘര്‍ഷം, അകാരണമായ പേടി, സംശയം, ദേഷ്യം, വിഷാദം, അക്രമസ്വഭാവം, ബാധകയറല്‍, ഉറക്കം സംബന്ധമായ പ്രശ്നങ്ങള്‍, വ്യക്തിത്വ വൈക ല്യങ്ങള്‍, ലൈംഗിക പ്രശ്നങ്ങള്‍, മറ്റുമാനസിക പ്രശ്നങ്ങള്‍, കുട്ടികളില്‍ ഉണ്ടാകുന്ന ശ്രദ്ധ ക്കുറവ്, പഠനപ്രശ്നങ്ങള്‍, ഓട്ടിസം, ബുദ്ധികുറവുള്ള കുട്ടികളില്‍ കാണുന്ന പെരുമാറ്റ പ്രശ്നങ്ങള്‍, അമിതമായ മൊബൈല്‍, ഗൈമുകള്‍ തുടങ്ങിയവയുടെ ഉപയോഗം എന്നിവ യ്ക്ക് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞമരുന്നു കൊണ്ടും സവിശേഷ തെറാപ്പി കൊണ്ടുമുള്ള ചികിത്സ മദര്‍കെയര്‍ മാനസിക ആരോഗ്യവിഭാഗത്തില്‍ ലഭ്യമാകും. മദ്യപാനം, എം. ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മാരകവും അപകടകരവുമായ രാസലഹരിയില്‍ നിന്നുള്ള വിമുക്തിക്കായി ശാസ്ത്രീയവും ഫലപ്രദവുമായ ചികിത്സയും ഇവിടെയു ണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മാനസിക വ്യക്തിത്വനിര്‍ണയ പരിശോ ധനകള്‍, വിദഗ്ദ്ധ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ നിര്‍ദേശത്തിലും നിര്‍വഹിച്ചു നല്‍കും. ബുക്കിംഗിന് : 04924 – 227700, 227701, 227777.
