മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ പൊന്നംകോട് വാഹനാപകടത്തില്‍ ബൈക്ക് യാത്ര ക്കാരന് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ബൈക്കില്‍ തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ തച്ചമ്പാറ സ്വദേശി ബെന്നി (42) ആശുപത്രിയില്‍ ചികിത്സതേടി. ഇന്ന് വൈ കിട്ട് ആറു മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്നും സിമന്റുലോഡു മായി കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്നു ലോറി നിയന്ത്രണംവിട്ട് എതിരെ വന്ന ബൈക്കില്‍ തട്ടി സമീപത്തെ കലുങ്കിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.