അഗളി: അട്ടപ്പാടി നക്കുപ്പതി പെട്രോള്‍ പമ്പിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി ടവറിലിടിച്ച് തീപിടിച്ചു. കാര്‍യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗൂളിക്കടവ് സ്വദേശികളായ ലിജിന്‍ (22), ആദര്‍ശ് (23), ദീപു (20), അഗളി സ്വദേശി ജ്യോതിഷ് (23), നെല്ലിപ്പതി സ്വദേശി അലന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30ഓടെ യായിരുന്നു സംഭവം. കാവുണ്ടിക്കല്ലില്‍ നിന്നും ഗൂളിക്കടവിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് 33 കെവി വൈദ്യുതി ടവറിലിടിച്ച് മറിയുകയായിരുന്നു. ശബ്ദംകേട്ടെത്തിയ പ്രദേശവാസികളും സ്ഥലത്തെത്തിയ പൊലിസും ചേര്‍ന്നാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ 15 മിനുറ്റിന് ശേഷം കാറിന് തീപിടി ക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരും പ്രദേശവാസികളും പൊലിസും സംയു ക്തമായി കാറിലെ തീയണച്ചു. പ്രദേശവാസികള്‍ പൊലിസിലും കെഎസ്ഇബിയും വിവരമറിയിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ടു നിന്നുള്ള വൈദ്യുതി ഓഫ് ചെയ്തു. പരിക്കേറ്റവരെ അഗളി എസ്.ഐ. സി.എം.അബ്ദുല്‍ ഖയ്യൂമിന്റെ നേതൃത്വത്തില്‍ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കെത്തിച്ചു. അപകടത്തെ തുടര്‍ന്ന് അട്ടപ്പാടി മുഴുവന്‍ ഇരുട്ടിലായി.