മണ്ണാര്‍ക്കാട് : ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് തുരത്തിയ കാട്ടാന വീണ്ടും നാട്ടിലേക്കെത്തി. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മണലില്‍ പ്രദേശത്ത് ഭീതി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാന വൈദ്യുതി വേലിതകര്‍ത്ത് ജനവാസകേന്ദ്രത്തിലേക്കെിറങ്ങിയത്. പ്രദേശത്തെ ഒരുവീടിന്റെ മുറ്റത്ത് കാട്ടാനയുടെ കാല്‍പ്പാടുണ്ട്. പുളിമൂട്ടില്‍ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തേക്കാണ് കാട്ടാനവന്നത്. വീട്ടു കാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ ആന സമീപത്തെ കൃഷിയിടത്തിലേക്ക് കടന്നു. ഇതിനിടെ തൊഴുത്തിന്റെ ഷീറ്റും തകര്‍ത്തു. കഴിഞ്ഞദിവസം പകല്‍ സമയത്ത് ഒറ്റയാ നെത്തിയിരുന്നു. നാട്ടുകാരും വനംവകുപ്പ് ദ്രുതപ്രതികരണ സേനയും ചേര്‍ന്നാണ് ഇതി നെ കാടുകയറ്റിയത്. എന്നാല്‍ ആനകാട്ടില്‍ നിന്നും തിരിച്ചെത്തിയെന്നാണ് പറയപ്പെടു ന്നത്. രാപകല്‍ വ്യത്യാസമില്ലാതെ വിഹരിക്കുന്ന കാട്ടുകൊമ്പന്‍ പ്രദേശവാസികള്‍ ക്കിടയില്‍ ആശങ്കപരത്തുകയാണ്. സ്ഥിരമായി കൃഷിയിടങ്ങളിലെത്തി വിളകള്‍ നശിപ്പിക്കുന്നു. സൈ്വര്യജീവിത്തിനും ഭീഷണിയായി മാറിയെന്നാണ് ആക്ഷേപം. കാട്ടാനയെ തുരത്തുന്നതിന് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.