കോട്ടോപ്പാടം : ചെറിയപാറപ്പുറത്ത് വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് ദ്രുതപ്രതികരണ സേന കരയ്ക്കുകയറ്റിവിട്ടു. അടൂര്‍ നര സിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപം നാരായണത്തൊടി വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് പിന്നിലുള്ള കിണറിലാണ് കാട്ടുപന്നി അകപ്പെട്ടത്. ഇന്ന് രാവിലെ ആറരയോ ടെയായിരുന്നു സംഭവം. തുടര്‍ന്ന് വനംവകുപ്പ് ദ്രുതപ്രതികരണ സേനയെ വിവരം അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ.എം.അഖിലിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ സി.മരുതന്‍, കെ.വേണു, എ.ബിനു, ഷിബു എന്നിവരടങ്ങിയ സംഘമെ ത്തി രക്ഷാവല ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ കാട്ടുപന്നിയെ രക്ഷപ്പെ ടുത്തി. വന്യജീവിക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. ഇത് സമീപത്തെ തോട്ടത്തി ലൂടെ ഓടിമറഞ്ഞു. പ്രദേശത്ത് കാട്ടുപന്നി ശല്ല്യമുള്ളതായും കൃഷിനാശം വരുത്തുന്ന തായും നാട്ടുകാര്‍ പറഞ്ഞു.