പാലക്കാട്: കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പി ന്റെ ജാഗ്ര തയും നിരീക്ഷണവും പാലക്കാട് ജില്ലയില്‍ സജീവമായി തുടരുന്നു. നിലവില്‍ 16 പേര്‍ വീടുകളിലും 3 പേര്‍ ജില്ലാ ആശുപ ത്രിയിലും നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോ ഗ്യം)അറിയിച്ചു. എന്‍ ഐ വി യിലേക്ക് പരിശോധന യ്ക്കായി അയച്ച 21 സാമ്പിളുകളില്‍ ഫലം വന്ന 17 എണ്ണവും നെഗറ്റീവാണ്. ആകെ 205 ആളുകളാണ് ഇതുവരെ നിരീക്ഷണ ത്തില്‍ ഉണ്ടായി രുന്നതില്‍ 186 പേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായി. ഇതുവരെ 143 കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
ചൈന, ഹോങ്കോംഗ്, തായ്‌ലണ്ട്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൊറോണ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ പ്രാഥമിക/ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും താലൂക്കാസ്ഥാന ആശുപത്രികളേയും ചൈനയില്‍ നിന്നും, കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ബന്ധപ്പെടാവു ന്നതാണ്.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക.
• ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
• മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോക്കുക.
• രോഗലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ജലദോഷം, തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക.
• രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
• രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505303.