അട്ടപ്പാടി:വില്‍പ്പനക്കായി വാഴത്തോട്ടത്തില്‍ കുഴിച്ചിട്ട് സൂക്ഷിച്ചിരു ന്ന 825 കുപ്പി മാഹി വ്യാജ മദ്യം പിടികൂടി.കോട്ടത്തറ നായ്ക്കര്‍ പാടി വനഭദ്ര കാളിയമ്മന്‍ ക്ഷേത്രത്തിന് പിറക് വശത്ത് മേലേ കോട്ടത്തറ സ്വദേശി സതീശന്റ കൃഷിയിടത്തില്‍ നിന്നാണ് 145.5 ലിറ്റര്‍ മദ്യം പിടി കൂടിയത്.പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വി വരത്തിന്റെ അടിസ്ഥാനത്തില്‍ ഐബിയും അഗളി എക്‌സൈസ് റേഞ്ചും ജനമൈത്രി സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധന യിലാണ് വില്‍പ്പനക്കായി ഒളിപ്പിച്ച് വെച്ചിരുന്ന മദ്യം കണ്ടെടുത്തത്. പരിശോധന കണ്ട് ഭയന്ന് സതീശന്‍ രക്ഷപ്പെട്ടതായി എക്‌സൈസ് അറിയിച്ചു.സതീശന്‍ ഇതിന് മുന്‍പും നിരവധി തവണ അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈ സ് അറി യിച്ചു.പിടികൂടിയ മദ്യത്തിന് വിപണിയില്‍ മൂന്ന് ലക്ഷം രൂപ വില വരും.മേലേ കോട്ടത്തറയില്‍ സതീശന്റെ നേതൃത്വത്തില്‍ വ്യാപക മായി മാഹി മദ്യം എത്തിച്ച് വില്‍പ്പന നടത്തി വരുന്നതായി ഇന്‍ ലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായി രുന്നു.പാട്ടത്തിനെടു ത്ത് വാഴ കൃഷി നടത്തുന്ന തോപ്പിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദന്‍,പ്രിവന്റീവ് ഓഫീസര്‍ മാരായ എം. യൂനുസ്,വിനോദ്,ബാബു,ഷാജുകുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ്, എബിന്‍ദാസ്, ലക്ഷ്മണന്‍, രംഗന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.